Wednesday, 25 July 2012

അടപ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍
അട              - 50 ഗ്രാം
തേങ്ങ           - 3 എണ്ണം
ശര്‍ക്കര         - 1 കിലോ
നെയ്യ്            - 3 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ്    - 20 എണ്ണം
ഉണക്കമുന്തിരി  - 25 എണ്ണം
ഏലയ്ക്കപ്പൊടി  - 1/2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
ആദ്യമായി തേങ്ങ ചിരകി പിഴിഞ്ഞ് 2 ഗ്ലാസ് പാല്‍ മാറ്റിവെക്കണം. ശേഷം വെള്ളമൊഴിച്ച് വീണ്ടും പിഴിഞ്ഞ് രണ്ടും മൂന്നും പാലുകള്‍ എടുക്കണം. പിന്നീട് അട വേവിച്ച് തണുത്ത വെള്ളത്തിലിട്ട് ഊറ്റിയെടുക്കണം. തുടര്‍ന്ന്  ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്ത് അട ശര്‍ക്കലരയിലിട്ട് വഴറ്റിയെടുക്കണം. നല്ലവണ്ണം വഴന്നു കഴിഞ്ഞാല്‍ രണ്ടും മൂന്നും പാലുകള്‍ ഒഴിച്ച് ഇളം തീയില്‍ തിളപ്പിക്കണം. കുറുകുമ്പോള്‍ ഏലയ്ക്കാപ്പൊടിയും ഒന്നാം പാലും ചേര്ത്ത് ഇളക്കി വാങ്ങണം. നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്തശേഷം ഉപയോഗിക്കാം.


Tuesday, 24 July 2012

കൂണ്‍ കുറുമ


ആവശ്യമുള്ള സാധനങ്ങള്‍
കൂണ്‍           - 400 ഗ്രാം
തക്കാളി        - 100 ഗ്രാം
സവാള        - 100 ഗ്രാം
ഉരുളക്കിഴങ്ങ് - 100 ഗ്രാം
പച്ചമുളക്      - 2 എണ്ണം
വെളുത്തുള്ളി  - 3 അല്ലി
ഇഞ്ചി         - 1 കഷ്ണം
തേങ്ങ        - 1 മുറി
മല്ലിയില      - കുറച്ച്
കറിവേപ്പില  - കുറച്ച്
ഗരംമസാല - 1 ടീസ്പൂണ്
വിന്നാഗിരി   - 1 ടീസ്പൂണ്
എണ്ണ        - 150 ഗ്രാം
ഉപ്പ്           - പാകത്തിന്‌
പാകം ചെയ്യുന്ന വിധം
ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ അരച്ചതും, കൂണ്‍, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷ്ണങ്ങള് ആക്കിയതും എണ്ണയില്‍ നല്ല വണ്ണം വഴറ്റിയെടുക്കണം. മൂത്തു കഴിഞ്ഞാല്‍ തക്കാളി അരച്ചത്, ഗരംമസാല, രണ്ടുകപ്പ് വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ വിന്നാഗിരിയും, തേങ്ങ അരച്ചതും ചേര്‍ത്ത് ഒന്നുകൂടി കുറുക്കണം. നല്ലവണ്ണം കുറുകുമ്പോള്‍ മല്ലിയില, വേപ്പില എന്നിവ ചേര്‍ത്ത് വാങ്ങിവെയ്ക്കാം.

Monday, 23 July 2012

മീന്‍ കപ്പ കട്ലറ്റ്

ആവശ്യമുള്ള സാധനങ്ങള്‍
മീന്‍           - അര കിലോ
കപ്പ           - അരകിലോ
സവാള       -100 ഗ്രാം
കിഴങ്ങ്       - 2 എണ്ണം
ഇഞ്ചി         -  1 കഷണം
പച്ചമുളക്     -  3 എണ്ണം
വെളുത്തുള്ളി  - 5 അല്ലി
മുളക്പൊടി   - 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 സ്പൂണ്‍
മസാലപ്പൊടി  - 1ടീസ്പൂണ്‍
എണ്ണ           - വറുക്കാന്‍
കറിവേപ്പില    - 1 തണ്ട്
ഉപ്പ്             - പാകത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ ഉപ്പ് ചേര്‍ത്ത് വേവിച്ച് ഉടച്ച് മുള്ള് മാറ്റുക. കപ്പയും കിഴങ്ങും ഉപ്പ് ചേര്‍ത്ത് ഉടച്ചെടുക്കുക. എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ വഴറ്റുക. ഇതില്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ മീനും കപ്പയും കിഴങ്ങും ചേര്‍ക്കുക. നല്ലതുപോലെ കുഴച്ച് ചെറിയ ചെറിയ ഉരുളകളാക്കി ഇഷ്ട്ട്മുള്ള ആകൃതിയില്‍ വറുത്തെടുക്കുക.