ആവശ്യമുള്ള സാധനങ്ങള്‍
കൂണ്‍ - 400 ഗ്രാം
തക്കാളി - 100 ഗ്രാം
സവാള - 100 ഗ്രാം
ഉരുളക്കിഴങ്ങ് - 100 ഗ്രാം
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ഇഞ്ചി - 1 കഷ്ണം
തേങ്ങ - 1 മുറി
മല്ലിയില - കുറച്ച്
കറിവേപ്പില - കുറച്ച്
ഗരംമസാല - 1 ടീസ്പൂണ്
വിന്നാഗിരി - 1 ടീസ്പൂണ്
എണ്ണ - 150 ഗ്രാം
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ അരച്ചതും, കൂണ്‍, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷ്ണങ്ങള് ആക്കിയതും എണ്ണയില്‍ നല്ല വണ്ണം വഴറ്റിയെടുക്കണം. മൂത്തു കഴിഞ്ഞാല്‍ തക്കാളി അരച്ചത്, ഗരംമസാല, രണ്ടുകപ്പ് വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ വിന്നാഗിരിയും, തേങ്ങ അരച്ചതും ചേര്‍ത്ത് ഒന്നുകൂടി കുറുക്കണം. നല്ലവണ്ണം കുറുകുമ്പോള്‍ മല്ലിയില, വേപ്പില എന്നിവ ചേര്‍ത്ത് വാങ്ങിവെയ്ക്കാം.
No comments:
Post a Comment